KOYILANDY DIARY.COM

The Perfect News Portal

ഉച്ചയ്ക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു; പവന് 1,11,400 രൂപയായി

.

സ്വർണവിലയിലെ ഇടിവ് അവസാനിക്കുന്നില്ല. ഇന്ന് രാവിലെ ഈ മാസത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്ന സ്വർണത്തിന്റെ വില ദിവസം പുരോഗമിച്ചതോടെ വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്റെ വില രാവിലത്തെ നിരക്കായ 1,13,400 രൂപയിൽ നിന്നും 1,11,400 രൂപയിലേക്കു ഉച്ചയോടെ കൂപ്പുകുത്തി. രാവിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,175 രൂപയായിരുന്നത് ഉച്ച കഴിഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 13,925 രൂപയിലേക്ക് വീണു.

 

 

അമേരിക്കൻ ഫെഡറൽ റിസേർവ് തൂടർച്ചയായ് രണ്ടാം തവണ തങ്ങളുടെ പലിശനിരക്കിൽ മാറ്റം വരുത്താതെ ഇരുന്നത് സ്വർണ്ണവിലയെ സ്വാധീനിച്ചു. ഒപ്പം അമേരിക്കയിൽ ഒരു ഔൺസ് സ്വർണ്ണത്തിന്റെ വില 5000 ഡോളർ എന്ന മാന്ത്രിക സംഖ്യയ്ക്കും താഴെ ഇന്നത് നിക്ഷേപകർക്ക് കരുത്തായി. ഇതൊക്കെയാണെങ്കിലും സ്വർണ്ണവില കുത്തിക്കുവാനുള്ള സാധ്യത അവശേഷിക്കുന്നു. ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം തുടരുന്നതും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും സ്വർണ്ണവിലയെ സ്വാധീനിച്ചേക്കാം.

Advertisements
Share news