വീണ്ടും വർധിച്ച് സ്വർണവില: പവന് 1,20,240 രൂപ
.
സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയരുന്നു. പവന് 640 രൂപ വർദ്ധിച്ച് 1,20,240 രൂപയായി. 15,030 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. ഗ്രാമിന് 80 രൂപയാണ് ഇന്ന് കൂടിയത്. ഓഗസ്റ്റ് 21-ന് 1,18,480 രൂപയുണ്ടായിരുന്ന സ്വർണവില, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 1,19,600 രൂപ എന്ന മാറ്റമില്ലാത്ത നിരക്കിലാണ് തുടർന്നിരുന്നത്. 14,950 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇക്കഴിഞ്ഞ രണ്ടും ദിവസങ്ങളിലും രേഖപ്പെടുത്തിയത്.




