KOYILANDY DIARY.COM

The Perfect News Portal

താലൂക്കാശുപത്രി പരിസരം മാലിന്യം കെട്ടിക്കിടക്കുന്നെന്നാരോപിച്ച് ബിജെപി പ്രതിഷേധിച്ചു

കൊയിലാണ്ടി: താലൂക്ക് ഹോസ്പിറ്റൽ പരിസരത്ത് കക്കൂസ് മാലിന്യം കെട്ടിക്കിടക്കുന്നെന്നാരോപിച്ച് ബിജെപി പ്രതിഷേധം. ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന സാഹചര്യമുണ്ടായിട്ടും ഇടപെടലുകൾ നടത്താനോ പരിഹാരം കാണാനോ നഗരസഭ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. ആശുപത്രി അധികൃതരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ. എവി നിധിൻ, മണ്ഡലം ട്രഷറർ മാധവൻ ഒ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് വിനോദ് കാപ്പാട്, കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് രവി വല്ലത്ത്, അനിൽ കുമാർ, സജീവ് കുമാർ എന്നിവർ നേതൃത്വം നൽകി.
Share news