തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍. പള്ളിച്ചൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തിരുവഞ്ചൂര്‍ സ്വദേശികളായ അച്യുതന്‍ നമ്പൂതിരി (26), വിഘ്‌നേഷ് (25), തൈക്കാട് സ്വദേശി അര്‍ജുന്‍ (30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണന്‍ (27) എന്നിവരാണ് നെയ്യാറ്റിന്‍കര എക്‌സൈസിൻ്റെ പിടിയിലായത്.

ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും ഇവരുടെ നാല് മൊബൈല്‍ ഫോണുകളും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. നെയ്യാറ്റികര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, ലാല്‍കൃഷ്ണ, വിനോദ്, പ്രസന്നന്‍, അല്‍ത്താഫ്, അഖില്‍, വനിതാ സിവിൽ എക്‌സൈസ് ഓഫീസര്‍ വിഷ്ണു ശ്രീ എന്നിവരും ഉണ്ടായിരുന്നു.

