KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം കിഴക്കേകോട്ടയിൽ നാല്‌ കടകൾ കത്തിനശിച്ചു

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ തീപിടിത്തത്തിൽ നാല്‌ കടകൾ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തുള്ള ചായക്കടയിൽ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. നാലോളം കടകളിലേക്ക് തീപടർന്നു.

Share news