KOYILANDY DIARY

The Perfect News Portal

പാഠപുസ്തകത്തിലെ വെട്ടിമാറ്റൽ നയം പ്രതിഷേധാത്മകം – കേരള വിദ്യാർത്ഥി ജനത

പാഠപുസ്തകത്തിലെ വെട്ടിമാറ്റൽ നയം പ്രതിഷേധാത്മകം – കേരള വിദ്യാർത്ഥി ജനത. ചരിത്രത്തിൻ്റെ പ്രധാന ഏടുകളായ മൗലാന ആസാദിനെ വെട്ടിമാറ്റിയ NCERT യുടെ നിലപാടിൽ പ്രതിഷേധാത്മകമാണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗുജറാത്ത്‌ വംശഹത്യ, RSS നിരോധനം, ഗാന്ധിവധം തുടങ്ങിയ ചരിത്രപരമായ കാര്യങ്ങളെയെല്ലാം  മുമ്പും ഒഴിവാക്കിയിരുന്നു. ചരിത്രവിഷയത്തിൽ ഇനിയെന്തെങ്കിലും ചരിത്രം ബാക്കിയുണ്ടോ? എന്ന ചോദ്യം വിദ്യാർത്ഥികളുടെ ഇടയിൽ ചർച്ചയാകുകയാണ്.
രാജ്യത്തിൻ്റെ ചരിത്രം മുറിച്ചുമാറ്റുന്ന NCERT യുടെ ഇത്തരം നിലപാടുകൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് രാജ്യത്തെ വിദ്യാർത്ഥികൾ രംഗത്തിറങ്ങണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല പ്രസിഡണ്ട് എസ്.വി.ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ്.കെ.പി, അഭിത്യ.കെ, വിഷ്ണു.എസ്, അഭിജിത്ത്.പി.മമ്പള്ളി, അരുൺ.എസ്, ഷാലു.കെ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Advertisements