KOYILANDY DIARY.COM

The Perfect News Portal

വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്ക്

പറമ്പിക്കുളം തേക്കടിയിൽ വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്ക്. തേക്കടി അല്ലിമൂപ്പൻ ഊരിലെ കന്നിയപ്പനാണ് (46) പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെയോടെ സുങ്കം വനംറേഞ്ചിലെ ഇലത്തോട് സെക്ഷനിൽ ജോലിക്കിടെയായിരുന്നു ആക്രമണമുണ്ടായത്.

കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ കന്നിയപ്പനെ വനംവകുപ്പിന്റെ വാഹനത്തിൽ പൊള്ളാച്ചി അബ്രാംപാളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news