മേയർ- ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി ബസ് പരിശോധിച്ച് ഫോറൻസിക് സംഘം

മേയർ- ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി ബസ് പരിശോധിച്ച് ഫോറൻസിക് സംഘം. തമ്പാനൂർ പൊലീസിന്റെയും ഫിംഗർ പ്രിന്റ് ബ്യൂറോയുടെയും ഫോറൻസിക്കിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെ എസ് ആർ ടി സിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പരിശോധന.
