നാടൻ പാട്ട് ശില്പശാല സംഘടിപ്പിച്ചു

തിരുവങ്ങൂർ: പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന നാടൻ പാട്ട് ശില്പശാല പ്രസിദ്ധ തിരക്കഥാകൃത്തും നാടക രചന, സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. രമേഷ് ചേളന്നൂർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. സജീവൻ അധ്യക്ഷത വഹിച്ചു.

നവഭാവന സംസ്ഥാന പുരസ്കാര ജേതാവ് സിത്താരയെ ചടങ്ങിൽ അനുമോദിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ഷീല ടീച്ചർ, വാർഡ് മെമ്പർ ലതിക സി, ഷൺമുഖൻ, ഉണ്ണി മാടഞ്ചേരി എന്നിവർ സംസാരിച്ചു. ശിവാനന്ദൻ ക്ലമൻസി സ്വാഗതവും ശശികുമാർ പി. കെ നന്ദിയും പറഞ്ഞു.
