വന്ദേ ഭാരത് ട്രെയിനില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനില്‍ തീപിടുത്തം. ട്രെയിനിന്റെ എന്‍ജിന്‍ ഭാഗത്തുള്ള ബാറ്ററി ബോക്‌സിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് ട്രെയിന്‍ കുര്‍വൈ കതോര സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. യാത്രക്കാരും റെയില്‍വെ ജീവനക്കാരും ഇറങ്ങി വന്ന് തീ അണക്കുകയായിരുന്നു. സംഭവത്തില്‍ ആളപായം ഇല്ലെന്ന് റെയില്‍വെ റിപ്പോര്‍ട്ട് ചെയ്തു.



