കൊയിലാണ്ടിയിൽ വൈദ്യുതി കേബിളിനു തീ പിടിച്ചു

കൊയിലാണ്ടി പട്ടണത്തിൽ വൈദ്യുതി കേബിളിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് പുലർച്ചെ മൂന്നരയോട് കൂടിയാണ് കോടതിക്ക് മുൻവശമുള്ള പഴയ കാനറ ബാങ്ക് ബിൽഡിങ്ങിന് പിറകുവശത്തെ ടെറസിന് മുകളിലൂടെ പോകുന്ന വൈദ്യുതി കേബിളിനാണ് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി co2 എക്സ്റ്റിങ്ങ് ഷർ ഉപയോഗിച്ച് തീ അണച്ചു.

ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചതാണെന്ന് സംശയിക്കുന്നു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്ത് ഉണ്ടായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബി കെയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ഇർഷാദ് ടി കെ, ബിനീഷ് കെ, അനൂപ് എൻ പി ഷാജു കെ, ഹോം ഗാർഡ്മാരായ രാംദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
