KOYILANDY DIARY

The Perfect News Portal

ഉത്സവത്തിനിടയിൽ ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്നൊരുക്കി ക്ഷേത്ര കമ്മിറ്റി

മലപ്പുറം: ഉത്സവത്തിനിടയിൽ ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്നൊരുക്കി ക്ഷേത്ര കമ്മിറ്റി. താലപ്പൊലിയും റമദാൻ വ്രതവും ഒരുമിച്ചുവന്നതോടെ  ക്ഷേത്രാഘോഷ ദിനത്തിൽ നോമ്പുതുറ ഒരുക്കുകയായിരുന്നു ആഘോഷ കമ്മിറ്റി. ചെമ്പ്രശ്ശേരി ഈസ്റ്റിലെ പുളിവെട്ടിക്കാവിൽ ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം ജനകീയ പൂരാഘോഷ കമ്മിറ്റിയാണ് മതസൗഹാർദ്ദ വേദിക്ക് മാതൃകയായത്.
മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ അവസാന ദിവസം സംഘടിപ്പിച്ച ഇഫ്റ്റാർ വിരുന്നിൽ 500 ഓളം പേർ പങ്കെടുത്തു. ആദ്യമായാണ് ഉത്സവ ആഘോഷവും റമദാനും ഒന്നിച്ചു വരുന്നതെന്നും, പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .പൂരാഘോഷ കമ്മിറ്റി പ്രസിഡണ്ട് വി. രഞ്ജിത്ത്, ട്രഷറർ ഒ. പ്രേംജിത്ത്, സെക്രട്ടറി പി. മാനു എന്നിവർ നേതൃത്വം നൽകി.
Advertisements