KOYILANDY DIARY.COM

The Perfect News Portal

പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം:  പൊതു ജനങ്ങൾക്ക് ഉടൻ തന്നെ പരാതി നൽകാം

പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം:  പൊതു ജനങ്ങൾക്ക് ഉടൻ തന്നെ പരാതി നൽകാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓൺലൈൻ സംവിധാനം സജ്ജമാക്കി. ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്, മാലിന്യം തള്ളിയ സ്ഥലം, മാലിന്യം തള്ളിയ സ്ഥലത്തിൻ്റെ ചിത്രം അപ്ലോഡ് ചെയ്യാനുള്ള സംവിധാനം എന്നിവയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. വിശദാംശങ്ങൾ നൽകി സബ്മിറ്റ് ചെയ്യുന്നതോടെ പരാതി ബന്ധപ്പെട്ടവർക്ക് ലഭിക്കുന്ന വിധമാണ് ക്രമീകരണം.

https://warroom.lsgkerala.gov.in/garbage എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പരാതി നൽകാവുന്നതാണ്. ക്ലിക്ക് ചെയ്യുന്നതോടെ ഒരു ഫോമാണ് തുറന്നുവരിക. ഇതിൽ വിശദാംശങ്ങൾ നൽകാൻ കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
Share news