മതത്തെ രാഷ്ട്രീയ ആയുധമാക്കരുത്: യുവകലാസാഹിതി.

കൊയിലാണ്ടി: മതത്തെ മറപിടിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് രാഷ്ടീയം പുരോഗമന കേരളത്തിന് ആപത്താണെന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോ. ശശികുമാർ പുറമേരി അഭിപ്രായപ്പെട്ടു. മതം അകടകരമായ രാഷ്ട്രീയ ആയുധമാണെന്നും ഇത്തരം പ്രവണതകളെ കേരളീയ സമൂഹം അവഗണിക്കണമെന്നും അദ്ദേഹം തുടർന്ന്പറഞ്ഞു. യുവകലാസാ ഹിതി കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.സി. ഗംഗാധരൻഅയനിക്കാ ട്അധ്യക്ഷനായിരുന്നു.

യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷറഫ് കുരുവട്ടൂർ, അഡ്വ. എസ്. സുനിൽ മോഹൻ, കെ.ശശിധരൻ, കെ.കെ.സുധാകരൻ, രാഗം മുഹമ്മദലി. ബാബു പഞ്ഞാട്ട്, വിജയഭാരതി ടീച്ചർ, ഉത്തമൻ പയ്യോളി, ശശി പുറക്കാട്പ്രദീപൻ കളരിപ്പടി സംസാരിച്ചു. ഭാരവാഹികളായി സി.സി. ഗംഗാധരൻ അയനിക്കാട്(പ്രസി ഡണ്ട്), രാഗം മുഹമ്മദലി, ശശിപുറക്കാട് (വൈസ്പ്രസിഡണ്ടുമാ ർ), പ്രദീപ്കണിയാരിക്കൽ (സെക്രട്ടറി), അശ്വതി, ഉത്തമൻപയ്യോളി (ജോ. സെക്രട്ടറിമാർ), ബാബു പഞ്ഞാട്ട് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
