രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ അയോഗ്യത പരാതി ഇന്ന് പരിശോധിക്കും
.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ അയോഗ്യത പരാതി ഇന്ന് പരിശോധിക്കും. പരാതി പരിശോധിക്കുക നിയമസഭ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയാണ്. കമ്മിറ്റിയുടെ ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.

ഡി കെ മുരളി എംഎൽഎയുടെ പരാതി പരിശോധിച്ച ശേഷം രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും വിശദീകരണം തേടും. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് റിപ്പോർട്ട് നിയമസഭയിൽ വെയ്ക്കും. നിയമസഭയാകും റിപ്പോർട്ടിലെ ശുപാർശയിൽ അന്തിമ നടപടി സ്വീകരിക്കുക.
Advertisements




