KOYILANDY DIARY.COM

The Perfect News Portal

സമൂഹത്തിൻ്റെ ആരോഗ്യത്തിന് സംവാദം അനിവാര്യം – കല്പറ്റ നാ രായണൻ

കാെയിലാണ്ടി: സംവാദ ശൂന്യമായ സമൂഹമാണ് ഇപ്പോഴുള്ളതെന്ന് പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. പ്രൊഫേം ഐഡിയ സർക്കിൾ സംഘടിപ്പിക്കുന്ന ‘പ്രൊംഫേം കോൺവേർസ് ‘ സംവാദ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ സംവാദം ഇല്ലെന്ന് മാത്രമല്ല വിവാദം സുലഭവുമാണ്. താൻ പറയുന്നത് കേൾക്കണമെന്നല്ലാതെ അപരന് ചെവി കൊടുക്കാൻ ആരും തയ്യാറാവുന്നില്ല.
ഗുണപരമായ മാറ്റമാെന്നും ചർച്ചകൾ കൊണ്ട് ഉണ്ടാവുന്നില്ല. മാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച ശേഷമാണ് പലരും സംവാദങ്ങൾക്ക് പോകുന്നതെന്നും കല്പറ്റ നാരായണൻ പറഞ്ഞു. 
നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷനായിരുന്നു. ‘വ്യക്തി, സമൂഹം, ആരോഗ്യം – ആയുർവേദ സമീപനം ‘എന്ന വിഷയത്തിൽ  ആയുർവേദ ചികിത്സകൻ ഡോ. ശശി കീഴാറ്റുപുറത്ത്, സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ വിജയരാഘവൻ ചേലിയ എന്നിവർ സംവദിച്ചു. കവിതാ ഗ്രന്ഥത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ കല്പറ്റ നാരായണനെ സംവാദ വേദിയിൽ അനുമോദിച്ചു. എ. സുരേഷ്, കവി സത്യചന്ദ്രൻ, പൊയിൽക്കാവ്, എൻ. ഇ. ഹരികുമാർ എന്നിവർ സംസാരിച്ചു.
Share news