KOYILANDY DIARY

The Perfect News Portal

ഡീസൽ കടത്ത് പിടികൂടി. മൂന്നരലക്ഷം രൂപ പിഴയിട്ടു

കൊയിലാണ്ടി: അനധികൃതമായിമാഹിയിൽ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന 3000 ലിറ്റർഡീസൽ പിടികൂടി. KL02, Y – 46 20, നമ്പർ ടിപ്പർ ലോറിയാണ്കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഡീസൽ  പിടികൂടിയത്. വടകര തിരുവള്ളൂർ സ്വദേശികളാണ് ഡീസൽ കടത്തിനു പിന്നിൽ. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് കമ്മീഷണർ വി.പി. രമേശൻ്റ നിർദ്ദേശ പ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ടിപ്പറിൽ കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്.

ടിപ്പർ ലോറിയിൽ പ്ലാറ്റ്ഫോമിൽ പ്രത്യേക തരത്തിൽ ടാങ്ക് ഉണ്ടാക്കി അതിനു മുകളിൽ മെറ്റൽ നിരത്തിയ ശേഷമാണ് ഡീസൽ കൊണ്ടു പോകന്നത് . ഡീസൽ വിതരണം ചെയ്യുന്നതിന് പ്രത്യേകതരം മീറ്ററും വാഹനത്തിൽ ഘടിപ്പിച്ചിരുന്നു. 303760 രൂപ എസ്.ഡി. ടാക്സ്, എ.എസ്.ടി, സെസ് അടക്കം 303760 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം  മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന് കൈമാറിയതായി ജി.എസ്.ടി വകുപ്പ് അറിയിച്ചു.

Advertisements

പരിശോധനയ്ക്ക് എൻഫോഴ്സ്മെൻറ് ഓഫീസർ ജി.വി. പ്രമോദ്, ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ഇ.കെ.ശിവദാസൻ, അസി. എൻഫോഴ്സ്മെൻറ് ഓഫീസർ കെ.പി. രാജേഷ്, ഡ്രൈവർ ബിനു നേതൃത്വം നൽകി.

Advertisements