ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം: ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരങ്ങൾ വനിത കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി വിതരണം ചെയ്തു. ഗവേഷക വിദ്യാർത്ഥിയായ എ ശഹനക്ക് ആണ് ഒന്നാം സ്ഥാനം. പ്രോത്സാഹന സമ്മാനങ്ങൾ ദിവ്യ റീനേഷ്, ആതിര വിജയൻ എന്നിവരും നേടി. ദേവകി വാര്യർ സ്ത്രീശാക്തീകരണ പഠനകേന്ദ്രം ഈ വർഷം ‘ഫേസ്‌ബുക്ക്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ചെറുകഥാമത്സരം ആണ് നടത്തിയത്. 116 പേർ മത്സരത്തിൽ പങ്കെടുത്തു. പ്രസിഡണ്ട് ടി രാധാമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരി ചന്ദ്രമതി മുഖ്യാതിഥി ആയിരുന്നു.

സ്ത്രീകളും നവമാധ്യമങ്ങളും എന്ന വിഷയത്തിൽ വി എസ് ബിന്ദു പ്രഭാഷണം നടത്തി. ജൂറി അംഗങ്ങളായ ലേഖ നരേന്ദ്രൻ, എസ് രാഹുൽ എന്നിവരും പങ്കെടുത്തു. സെക്രട്ടറി ലത വാര്യർ സ്വാഗതവും ഗിരിജാമണി നന്ദിയും പറഞ്ഞു.

