KOYILANDY DIARY

The Perfect News Portal

ദില്ലി മദ്യനയ കേസ്; കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും

ദില്ലി മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യ വ്യവസ്ഥകള്‍ കെജരിവാള്‍ ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലിന് വോട്ട് ചെയ്താല്‍ താന്‍ വീണ്ടും ജയിലില്‍ പോകേണ്ടിവരില്ലെന്ന കെജ്‌രിവാളിന്റെ പ്രസ്താവനയില്‍ നടപടി വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.

Advertisements

കെജ്‌രിവാളിന് പ്രത്യേക പരിഗണന നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചിരുന്നു. ജാമ്യം നല്‍കിയ ഉത്തരവ് കൃത്യമാണെന്നും ജാമ്യം കഴിഞ്ഞ് എപ്പോള്‍ കീഴടങ്ങണം എന്ന് പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റീസ് സജ്ജീവ് ഖന്ന വ്യക്തമാക്കി. അതേ സമയം കെജ്‌രിവാളിനെ കുറ്റപ്പെടുത്താത്ത ആദ്യമൊഴികള്‍ ഫലയില്‍ രേഖപ്പെടുത്താത്തിനെ സുപ്രീംകോടതി വിമര്‍ശിച്ചു.