KOYILANDY DIARY.COM

The Perfect News Portal

സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമുകള്‍ പഠിക്കാം; അവസരമൊരുക്കി ടെക്നോവാലി

സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമുകള്‍ പഠിക്കുന്നതിനുള്ള അവസരമൊരുക്കി ടെക്നോവാലി സോഫ്റ്റ്‌വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സൈബര്‍ മാര്‍ച്ച് 2024 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നിരവധി സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഗോള കമ്പനികളായ CompTIA, PECB, EC-Council, OffSec, Cisco, Certiport എന്നിവയുമായി ടെക്നോവാലി സോഫ്റ്റ്‌വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  സഹകരിച്ചാണ് കോഴ്‌സിന് അവസരമൊരുക്കിയിരിക്കുന്നത്.

 

18 വയസ് കഴിഞ്ഞ പ്ലസ്ടൂ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. സൈബര്‍ സെക്യൂരിറ്റിയില്‍ പ്രാഥമിക പരിജ്ഞാനം മുതല്‍ പിജി തലം വരെയാണ് പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ടെക്‌നോവാലിയെ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ 6400 ലധികം സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ സാങ്കേതിക പരിശീലനം നടത്തുന്നതിനായി ഔദ്യോഗികമായി എംപാനല്‍ ചെയ്തിട്ടുണ്ട്.

Share news