KOYILANDY DIARY.COM

The Perfect News Portal

മാനവികതയും പൗരബോധവും ഉൾപ്പെടുത്തിയുള്ള പാഠ്യപദ്ധതി; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്‌: മാനവികതയും പൗരബോധവും ഉൾപ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് സംസ്ഥാനത്ത് ഇത്തവണ നടപ്പാക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിൽ രണ്ടാഴ്ചത്തേക്ക് പൗരബോധം വളർത്തുന്ന ക്ലാസുകൾ നൽകാനാണ്‌ സർക്കാർ തീരുമാനം. അതിനൊപ്പം സൂംബ ഡാൻസും പഠനത്തിന്റെ ഭാഗമാക്കും. കായികക്ഷമത വർധിപ്പിക്കുക, മാനസികോല്ലാസം നൽകുക എന്നീ ലക്ഷ്യത്തോടെ സൂംബ ഡാൻസും പഠനത്തിന്റെ ഭാഗമാകുമ്പോൾ ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാകും.

സമഗ്ര ഗുണമേന്മാ വർഷമായി ഇത്തവണത്തെ അധ്യയന വർഷത്തെ പരിഗണിക്കുന്നുണ്ട്. കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽവെച്ച് നേടിയെന്ന് ഇതിലൂടെ ഉറപ്പാക്കും. ഓരോഘട്ടത്തിലും കുട്ടിയുടെ പഠനനില മനസ്സിലാക്കുകയും ആവശ്യമായ പിന്തുണ നൽകി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 

Share news