അദാനി അഴിമതി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

അദാനി അഴിമതി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. അദാനി കമ്പനികൾക്കെതിരെ സ്വതന്ത്ര ഏജൻസി വിശാലമായ അന്വേഷണം നടത്തണം. യുഎസ് കോടതിയിൽ സമർപ്പിച്ച രേഖകൾ തന്നെ കേസെടുക്കുന്നതിന് ധാരാളം. അദാനിക്കും അദ്ദേഹത്തിൻറെ ബിസിനസ് സാമ്രാജ്യത്തിനും മോദിയുടെ പൂർണ്ണ സംരക്ഷണം ലഭിക്കുന്നു. പുകമറയ്ക്കു പിന്നിൽ മോദി സർക്കാരിന് ഒളിക്കാനാവില്ലെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ.

അതേസമയം, സൗരോര്‍ജ്ജ വിതരണ കരാറിൽ ഗൗതം അദാനിക്കെതിരെ അമേരിക്ക മുന്നോട്ട് വന്നിരുന്നു. സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2000 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് അമേരിക്കയുടെ കുറ്റപത്രം. ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് അദാനി കൈക്കൂലി വാഗ്ദാനം ചെയ്തത്. തെളിവുകള്‍ ലഭിച്ചതായി 54 പേജുളള കുറ്റപത്രത്തില്‍ അമേരിക്ക വ്യക്തമാക്കി. കേസില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി.

