KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച് കോടതി

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ആണ് ഒന്നാം പ്രതി.

ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ കേസിലെ രണ്ടാം പ്രതിയാണ്. സംഭവത്തിൽ പ്രതികൾ രണ്ടു പേരും കുറ്റക്കാരാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു നേരത്തെ കണ്ടെത്തിയിരുന്നു. 2020 ഡിസംബർ 25- നാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

 

Share news