KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത 66 അഴിയൂർ – വെങ്ങളം റോഡിന്റെ നിർമ്മാണം വേഗത്തിലാക്കണം: സിപിഐ

കൊയിലാണ്ടി: കാലവർഷം മുന്നിൽകണ്ട് ദേശീയപാത 66 അഴിയൂർ – വെങ്ങളം റോഡിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മഴ ശക്തമാകുന്നതിനു മുമ്പ് ഡ്രൈനേജിന്റെ പണി പൂർത്തിയാക്കിയില്ലെങ്കിൽ റോഡിലും പരിസര പ്രദേശങ്ങളിലും ശക്തമായ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിർമ്മാണത്തിന്റെ ഭാഗയായുള്ള കൽവർട്ടുകൾ പലതും തുറസ്സായ പൊതുസ്ഥലങ്ങളിലേക്ക് വെള്ളം ഒഴുക്കിവിടുന്ന തരത്തിലാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഇത്തരം കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ അധികൃതർ തയ്യാറാവണമെന്ന് സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മറ്റിദേശീയ പാത അധികൃതരോടഭ്യർത്ഥിച്ചു. കെ.ടി. കല്യാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, എം. നാരായണൻ മാസ്റ്റർ, ആർ. സത്യൻ, ഇ.കെ. അജിത്ത്, എസ്. സുനിൽ മോഹൻ എന്നിവർ പ്രസംഗിച്ചു.

Share news