KOYILANDY DIARY.COM

The Perfect News Portal

കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു

.
പയ്യോളി: മുൻകേന്ദ്ര മന്ത്രിയും ദീർഘകാലം വടകര എം പി യുമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു. മികച്ച പാർലിമെന്‍റേറിയനും വാഗ്മിയും ഭരണാധികാരിയുമായിരുന്നു ഉണ്ണികൃഷ്ണനെന്ന്  അനുശോചന സന്ദേശത്തിലൂടെ ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ ടി വിനോദൻ പറഞ്ഞു.
.
.
ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇറാഖിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതിന് അദ്ദേഹം നടത്തിയ ഇടപെടൽ അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മണ്ഡലം പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അധ്യക്ഷനായിരുന്നു. ഇ കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത്, ശശി കീഴങ്ങോട്ട്, പി ഹരിദാസൻ മാസ്റ്റർ, ഇ കെ ബിജു, ഗോപാലൻ കാര്യാട്ട്, പ്രജീഷ് കുട്ടംവള്ളി എന്നിവര്‍ സംസാരിച്ചു
Share news