KOYILANDY DIARY.COM

The Perfect News Portal

ഫ്രെയിം മാറ്റ് പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും

കൊയിലാണ്ടി: കുറുവങ്ങാട് കയർ വ്യവസായ സഹകരണ സംഘത്തിൽ ഫ്രെയിം മാറ്റ് പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നാഷണൽ കയർ റിസർച്ച് ആൻ്റ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലാണ് ഫ്രെയിം മാറ്റ് നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചത്. സമാപനവും പരിശീലനം ലഭിച്ചവർക്കുള്ള  സർട്ടിഫിക്കറ്റ് വിതരണവും കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട് അധ്യക്ഷത വഹിച്ചു.
അഭിഷേക് സി (ഡയരക്ടർ -NCRMI തിരുവനന്തപുരം), കെ. സുകുമാരൻ (പ്രസിഡണ്ട്, കയർ വ്യവസായ സഹകരണ സംഘം), അഡ്വ : കെ. സത്യൻ (വൈസ് ചെയർമാൻ, നഗരസഭ), കൗൺസിലർമാരായ ബിന്ദു. പി.ബി, രജീഷ് വെങ്ങളത്ത് കണ്ടി, പ്രഭ. സി, (കൊയിലാണ്ടി കയർ ഇൻസ്പെക്ടർ ഷാജി എൻ.പി, എം. ബാലകൃഷ്ണൻ, സി.കെ. കൃഷ്ണൻ, കെ.കെ. നാരായണൻ, ജനാർദ്ദനൻ വി.ടി എന്നിവർ സംസാരിച്ചു.
Share news