KOYILANDY DIARY

The Perfect News Portal

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന ശില്പശാലയും പരിശീലനവും നടത്തി

കോഴിക്കോട്: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന ശില്പശാലയും പരിശീലനവും നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ സഹകരണത്തോടെയാണ് ഹൃദയ ശ്വസന പുതുജീവന (സി.പി.ആർ) സംസ്ഥാന ശില്പശാലയും പരിശീലനവും നടത്തിയത്. കോഴിക്കോട് ഐ എം എ ഹാളിൽ നടന്ന പരിപാടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രജ് പാൽ മീന IPS നിർവഹിച്ചു. ഐ.വി.എ സംസ്ഥാന പ്രസിഡൻ്റ് ഡോ. ഉഷാറാണി അധ്യക്ഷതവഹിച്ചു.
പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ പുതിയ ഐ വി എ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റായി ഡോ. ശ്രീധരനും, സെക്രട്ടറിയായി ഡോ. അഖിൽ പ്രേമും, ട്രഷററായി ഡോ. ഷാഹിദ്. കെ.പി യും ചുമതലയേറ്റു. ചടങ്ങിൽ ഐ എം എ സംസ്ഥാന പ്രസിഡൻ്റ് ഡോ ജോസഫ് ബനേവൻ മുഖ്യപ്രഭാഷണം നടത്തി. ഐ എം എ ഇ എൻ എസ്സ് ചെയർമാൻ ഡോ ശശിധരൻ പദ്ധതിയുടെ വിശദീകരണം നടത്തി.
Advertisements
ഐ എം എ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഡോ രാജു ബൽറാം, കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഗുണാതീത, മുൻ ഐ വി എ പ്രസിഡൻ്റ് ഡോ എൻ മോഹനൻ, വ്യൂ പ്രസിഡൻ്റ് ഡോ പി. പി ബാലകൃഷ്ണൻ, നമ്മുടെ ആരോഗ്യം ‘ മാഗസിൻ എഡിറ്റർ ഡോ. മുരളീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ വി എ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഡോ. ശ്രീദരൻ സ്വാഗതവും, ഡോ. അഖിൽ പ്രേം (ഐ.വി.എ ജില്ലാ സെക്രട്ടറി) നന്ദിയും പറഞ്ഞു.