KOYILANDY DIARY.COM

The Perfect News Portal

കോട്ടൂർ മൂലാട് സ്വദേശിയുടെ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടതായി പരാതി

ബാലുശ്ശേരി: കോട്ടൂർ മൂലാട് സ്വദേശിയുടെ ബ്രേസ്ലറ്റ് ബാലുശ്ശേരിയിൽ നിന്നും നഷ്ടപ്പെട്ടതായി പരാതി. 1 പവൻ തൂക്കം വരുന്നതാണ് ബ്രേസ്ലറ്റ്. ബറോഡ ബാങ്കിൻ്റെ പേരുള്ള ഒരു പ്ലാസ്റ്റിക് കവറിലാണ് ഉണ്ടായിരുന്നത്.  ഈ ഫോട്ടോയിൽ കാണുന്ന മോഡൽ ബ്രേസ്ലറ്റാണ് നഷ്ടപ്പെട്ടത്. 
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കും 1 മണിക്കും ഇടയിലാണ് സംഭവം. നടുവണ്ണൂർ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ഏകദേശം 11 മണിക്ക് എടുത്ത് ബാലുശ്ശേരി എത്തിയപ്പോൾ ഉണ്ടായിരുന്നു. ബാലുശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ റോഡിലുള്ള ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ ബാലുശ്ശേരി മുക്ക് വരെ പോയിരുന്നു. അപ്പോഴാണ് ബ്രേസ്ലറ്റ് നഷ്ടപ്പെട്ടത് അറിഞ്ഞത്. 
ബാലുശ്ശേരി ഭാഗം നന്നായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കാൻ താല്പര്യപ്പെടുന്നു. ഫോൺ: 8593994846
Share news