KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തോട്ടുംമുഖം പളളിക്ക് പിറകിൽ സ്വകാര്യ വ്യക്തി റവന്യൂ ഭൂമി കൈയ്യേറിയതായി പരാതി

കൊയിലാണ്ടി തോട്ടുംമുഖം പള്ളിക്ക് പിറകിൽ സ്വകാര്യ വ്യക്തി റവന്യൂ ഭൂമി കൈയ്യേറിയതായി പരാതി. റവന്യൂ വകുപ്പിൻ്റെ സർവ്വെ കല്ലുകൾ ഉൾപ്പെടെ തൻ്റെ ഭൂമിയോടൊപ്പം ചേർത്ത്, നഗരസഭയുടെ ബിൽഡിംഗ് പെർമിറ്റെടുക്കാതെ പുതിയ മതിലും കെട്ടിയിട്ടുണ്ട്. ചില ലീഗ് നേതാക്കളുടെ ഒത്താശയോടെയാണ് കൈയ്യേറ്റം നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നഗരസഭയിലെ 39-ാം വാർഡിലാണ് സംഭവം. നഗരസഭയിലെ ചില ജീവനക്കാരും ഇതിന് കൂട്ടുനിൽക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.  പല ഭാഗത്തും റവന്യൂ വകുപ്പിൻ്റെയും. CRZ ൻ്റെയും സർവ്വെ കല്ലുകൾ കാണാതായതായും നാട്ടുകാർ പറഞ്ഞു

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൊയിലാണ്ടി തഹസിൽദാർക്ക് പരാതി എഴുതി നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കിനു പിറകിൽ തോട്ടുംമുഖം പള്ളിക്ക് സമീപം വെളുത്തമണ്ണിൽ മൂസ്സയുടെ മകൾ ഷഹനാസ് എന്ന സ്ത്രീയാണ് ഭൂമി കൈയ്യേറിയത്. ബാക്കിയുള്ള റവന്യൂ ഭൂമിയും കൈയ്യേറുന്നതിനായി മതിലുകെട്ടാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ കുറച്ച് ദിവസമായി ഇവിടെ കൈയ്യേറ്റം നടക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കല്ലും, മണലും, സിമൻ്റുമുൾപ്പെടെ ഇവിടെ എത്തിച്ചിട്ടുണ്ട്.

Advertisements

100 മീറ്ററോളം നീളം വരുന്ന ഏകദേശം 8 സെൻ്റോളം സ്ഥലം ഇതിനകം തന്നെ കൈയ്യേറിയിട്ടുണ്ട്. ബാക്കിയുള്ള 20 സെൻ്റിലധികം വരുന്ന സ്ഥലവും കൈയ്യേറാനുള്ള ശ്രമത്തിലാണെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പും ഇത്തരം കൈയ്യേറ്റം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചോദ്യം ചെയ്ത നാട്ടുകാരെ ചീത്തവിളിക്കുകയും പ്രദേശത്തെ ഒൻപതോളം ചെറുപ്പക്കാരെ ഉൾപ്പെടുത്തി കൊയിലാണ്ടി പോലീസിൽ പീഡന പരാതി കൊടുക്കുകയുമാണുണ്ടായത്. നാല് വർഷം മുമ്പുള്ള കേസ് ഇപ്പോൾ കോടിതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുയാണ്.

Advertisements

സംഭവത്തിൽ നാട്ടുകാരിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഉടൻ തന്നെ ഭൂമി പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൈയ്യേറിയ സ്ഥലത്ത് മതിൽ കെട്ടിയതോടെ അതുവഴിയുള്ള നാട്ടുകാരുടെ യാത്രയും മുടങ്ങിയിരിക്കുകയാണ്. ബൈക്കുപോലും പോകാത്ത അവസ്ഥയാണുള്ളത്. കടലിനോട് ചേർന്നു നിൽക്കുന്ന ഭൂമി CRZ പരിധിയിലുള്ളതുമാണ്.