കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസുകാർ എന്ന വ്യാജേനെ എത്തിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സംശയം ഉണ്ട്. സംഭവത്തിൽ കസബ പോലീസ് കേസെടുത്തു.