KOYILANDY DIARY.COM

The Perfect News Portal

നന്തിയിൽ സിഎംപി സത്യഗ്രഹസമരം സംഘടിപ്പിച്ചു

കൊയിലാണ്ടി: വെങ്ങളം – അഴിയൂർ ദേശീയ പാത സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ സിഎംപി സത്യഗ്രഹസമരം സംഘടിപ്പിച്ചു. മുൻ കേന്ദ്ര മന്ത്രിയും എംപിയും കെപിസിസി മുൻ പ്രസിഡണ്ടുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ബാലഗംഗാധരൻ അധ്യക്ഷത വഹിച്ചു. സിഎംപി സ്റ്റേറ്റ് സെക്രട്ടറി സത്യഗ്രഹത്തിന് നേതൃത്വം നൽകി. 
നാരായണൻ കുട്ടി മാസ്റ്റർ, റഷീദ് പുളിയഞ്ചേരി, കൃഷ്ണകുമാർ ഫറൂക്ക്, കെ.സി ബാലകൃഷ്ണൻ, സുധീഷ് കടന്നപ്പള്ളി, രാജേഷ് കീഴരിയൂർ, സുനിത ടീച്ചർ, കുര്യൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം യു ഡി എഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യും. മഠത്തിൽ അബ്ദുറഹിമാൻ, വിനോദ്, ഫൗസിയ, ഉഷ ഫറൂക്ക്, ദീപ, അഷറഫ് കായക്കൻ, രാജരാജൻ തുങ്ങിയവർ സംബന്ധിക്കും. കെ. കരുണൻ സ്വാഗതം പറഞ്ഞു.
 
Share news