KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ശുചീകരണ യജ്ഞം ആരഭിച്ചു

കൊയിലാണ്ടി നഗരസഭ മഴക്കാല രോഗപ്രതിരോധ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നഗര ശുചീകരണം കൊയിലാണ്ടിയിൽ ആരംഭിച്ചു. രാവിലെ 7 30 മുതൽ ആരംഭിച്ച ശുചീകരണം തുടരുകയാണ്. നഗരത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചാണ് പരിപാടി ആസൂത്രണം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു.  

നഗരസഭാ സെക്രട്ടറി ശ്രീമതി ഇന്ദു എസ് ശങ്കരി പ്രവർത്തി വിശദീകരിച്ചു.  ചുമട്ടുതൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ സതീഷ്, എച്ച്ഐ മാരായ, പ്രദീപൻ മരുതേരി, റിഷാദ് കെ ജമീഷ്, ലിജോയ്  സീന, ഷൈനി, രമിത എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സ്വാഗതം പറഞ്ഞു.