KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത്

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗീകാരത്തിൻ്റെ നെറുകയിൽ.. കഴിഞ്ഞ സാമ്പത്തിക വാർഷിക പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വികസന ഫണ്ട് വിനിയോഗത്തിൽ തികഞ്ഞ ജാഗ്രാതയോടെ പ്രവർത്തിച്ചതാണ് ഇത്രവലിയനേട്ടം കൈവരിക്കാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുള്ളത്.

ജനറൽ, പട്ടികജാതി വിഭാഗത്തിൽ നൂറ് ശതമാനം ഫണ്ടും വിനിയോഗിച്ചു. ഹെൽത്ത് ഗ്രാൻ്റ് 90 ശതമാനവും, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് 80 ശതമാനവും, നികുതി പിരിവ് 100 ശതമാനവുമാണ് സമാഹരിക്കാനായത്. ഇതാണ് മികച്ച അംഗീകാരത്തിന് പാത്രമായത്.

 

 

Share news