KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ക്ലസ്റ്റർ കലോത്സവത്തില്‍ ചേമഞ്ചേരി സിഡിഎസിന് ഓവറോള്‍ കിരീടം

പയ്യോളി: കുടുംബശ്രീ അരങ്ങ് 2024 കൊയിലാണ്ടി ക്ലസ്റ്റർ മത്സരങ്ങള്‍ സമാപിച്ചു. 130 പോയിന്റ് നേടി ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. 115 പോയിന്റ് നേടി രണ്ടാം സ്ഥാനം പയ്യോളി സിഡിഎസും മൂന്നാം സ്ഥാനം തുറയൂർ സിഡിഎസും (46 പോയിന്റ്) കരസ്ഥമാക്കി. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വെച്ച് 27, 28, 29 തീയ്യതികളിലാണ് കലോത്സവം നടന്നത്.
ആദ്യ ഘട്ടത്തില്‍ മെയ്‌ 27 ന് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വെച്ച് ചിത്ര രചന (പെന്‍സില്‍) ജലഛായം, കഥാ-കവിതാ രചന, കാര്‍ട്ടൂണ്‍ എന്നീ 12 ഇനങ്ങളിലായാണ് സ്റ്റേജിതര മത്സരങ്ങള്‍ അരങ്ങേറിയത്. മെയ്‌ 28, 29 തീയതികളിൽ സ്റ്റേജ് ഇനങ്ങളായ സംഘഗാനം, നാടൻപാട്ട്, മൈം, കഥാപ്രസംഗം, പ്രസംഗം മത്സരം, നാടകം, സംഘനൃത്തം, നാടോടി നൃത്തം, കവിത പാരായണം  തുടങ്ങി 34 ഇനങ്ങളിലായി 328 ഓക്സലറി, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. 
Share news