വൈവിധ്യമാർന്ന കലാപരിശീലന ക്ലാസുകളുമായി ചേലിയ കഥകളി വിദ്യാലയം
കൊയിലാണ്ടി: വൈവിധ്യമാർന്ന കലാപരിശീലന ക്ലാസുകളുമായി ചേലിയ കഥകളി വിദ്യാലയം. അഡ്മിഷൻ ആരംഭിക്കുന്നു. പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ ഒക്ടോബർ 24 വിജയദശമിദിനത്തിൽ വിവിധ കലാപഠന ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിക്കുന്നു. കഥകളി, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, ഓട്ടൻതുള്ളൽ, നാടോടിനൃത്തം, വയലിൻ, ചിത്രരചന, ശാസ്ത്രീയ സംഗീതം, തബല, സോപാന സംഗീതം, ഓടക്കുഴൽ, ശിങ്കാരിമേളം, കീബോർഡ്, ഗിറ്റാർ, വെസ്റ്റേൺ ഡാൻസ് എന്നിവയിലാണ് ക്ലാസുകൾ.

കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ്, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ, കലാമണ്ഡലം ദിയ ദാസ്, പ്രഭാകരൻ പുന്നശ്ശേരി, ബിൻസിൻ സജിത്ത്, അഭിലാഷ് പേരാമ്പ്ര, ദിൻഷ, അജിത് പ്രസാദ്, ആർദ്ര പ്രേം, ശശി പൂക്കാട്, ശ്രീജിത്ത്, അനീഷ് മാധവൻ, കോട്ടക്കൽ ശബരിഷ്, ഗിരീഷ്, അഖിൽ എന്നിവരാണ് ക്ലാസുകൾ നയിക്കുക. നേരിട്ടും ഓൺലൈനായും അപേക്ഷ സ്വീകരിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ 9446258585, 9745866260, 9446731610.
