കൊയിലാണ്ടിയിൽ കാർ ഡിവൈഡറിൽ തട്ടി അപകടം

കൊയിലാണ്ടിയിൽ കാർ ഡിവൈഡറിൽ തട്ടി അപകടം. ഇന്നലെ രാത്രിയാണ് കൊയിലാണ്ടി നഗരസഭ സാംസ്ക്കാരിക നിലയത്തിന് മുമ്പിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. കാറിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. KL 52 C 2556 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയും പ്രദേശത്തെ വെളിച്ചക്കുറവുമാണ് അപകടം ഉണ്ടാക്കിയതെന്നറിയുന്നു. ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെന്നി മാറിയ കോൺഗ്രീറ്റ് ഡിവൈഡർ നാട്ടുകാർ ചേർന്ന് പൂർവ്വസ്ഥിതിയിലാക്കി.
