ബസ്സ് ഡ്രൈവറെ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയിൽ ബസ്സ് പണിമുടക്ക്

കൊയിലാണ്ടി: ബസ്സ് ഡ്രൈവറെ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയിൽ ബസ്സ് പണിമുടക്ക്. കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലും, മറ്റ് ലോക്കൽ റൂട്ടുകളിലുമാണ് ബസ്സുകൾ പണിമുടക്കുന്നത്. ഓർക്കാപ്പുറത്ത് പണിമുടക്കിയതോടെ ഇന്ന് കാലത്ത്മുതൽ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്.
കീഴരിയൂർ പാലായി മീത്തൽ ഗിരീശൻ എന്ന ഡ്രൈവറെയാണ് പോലീസ് മർദ്ദിക്കുകയും അറസ്റ്റ് ചെയ്ത്കൊണ്ടുപോകുകയും ചെയതതെന്നാണ് ആരോപണം. വിദ്യർത്ഥികൾ കൊടുത്ത പരാതിയെ തുടർന്നാണ് ബസ്സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവങ്ങൂർ സ്കൂളിലെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുന്നതുമായുണ്ടായ തർക്കമാണ് സ്ഥിതി വഷളാകുന്ന നിലയിലേക്ക് പോയിട്ടുള്ളതെന്നാണ് അറിയുന്നത്. ഡ്രൈവർക്ക് ലാത്തികൊണ്ട് അടിയേറ്റതിനെ തുടർന്ന് പരിക്കേറ്റതായും ബസ്സ് ജീവനക്കർ പറഞ്ഞു.

