ബസ്സിൽ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: ബസ്സിൽ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ബസ് ജീവനക്കാരൻ പിടിയിൽ. പന്തീരാങ്കാവ് മന്നാരംകുന്നത്ത് വീട്ടിൽ ജലീലി (52)നെയാണ് കസബ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 13 വയസുകാരിയും കൂട്ടുകാരിയും സ്കൂളിൽനിന്ന് വീട്ടിലേക്ക് യാത്രചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ബസ് മൂര്യാട് എത്തിയപ്പോൾ കണ്ടക്ടറായ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കസബ എസ്ഐമാരായ സനീഷ്, സജീവ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

