KOYILANDY DIARY.COM

The Perfect News Portal

ബോധി കാഞ്ഞിലശ്ശേരി കെ.ദാമോദരൻ അനുസ്മരണവും പത്ര വിചാരം അവലോകനവും സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ബോധി കാഞ്ഞിലശ്ശേരിയിൽ തുടർച്ചയായി ആറാമത്തെ പരിപാടി. കെ.ദാമോദരൻ അനുസ്മരണവും പത്ര വിചാരം അവലോകനവും നായനാർ ഓഡിറ്റോറിയത്തിൽ നടന്നു. പത്രപ്രവർത്തകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ എ. സുരേഷ് കെ. ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. പത്ര പ്രവർത്തകൻ, സാഹിത്യകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു കെ.ദാമോദരൻ. അദ്ദേഹത്തിന്റെ ഭാരതീയ ദർശനവും ഇന്ത്യയുടെ ആത്മാവും വായനയുള്ളിടത്തോളം കാലം ശോഭ പരത്തിക്കൊണ്ടേയിരിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.
.
.
ബോധി വനിതാവേദിയാണ് പരിപാടി  സംഘടിപ്പിച്ചത്. 45 ദിവസമായി  ഓൺലൈനായി നടന്നു വരുന്ന പത്ര വിചാരം എന്ന വാർത്താധിഷ്ഠിത പരിപാടിയുടെ സമാപനം ചടങ്ങിൽ നടന്നു. കെ. സൗദാമിനി ടീച്ചർ അധ്യക്ഷത വഹിച്ചു. പത്ര വിചാരം പതിപ്പ് വാർത്താ ദീപ്തി വാർഡ് മെമ്പർ സജിത ഷെറി ബോധി പ്രസിഡണ്ടിന് കൈമാറിക്കൊണ്ടു പ്രകാശനം ചെയ്തു.
ബോധി പ്രസിഡണ്ട് എൻ.വി. സദാനന്ദൻ, സെക്രട്ടറി യൂസഫ് മെഹ്ഫിൽ, വനിതാ ബോധി കൺവീനർ വി.എം. ലീല ടീച്ചർ, പി. ധനലക്ഷ്മി, വി.എം. ജാനകി, ലൈബ്രേറിയൻ കെ.കെ. എന്നിവർ സംസാരിച്ചു.
Share news