KOYILANDY DIARY

The Perfect News Portal

രക്തദാനം: തുടർച്ചയായി നാലാം വർഷവും ഡിവൈഎഫ്‌ഐക്ക് പുരസ്‌കാരം

 തുടർച്ചയായി നാലാം വർഷവും ഡിവൈഎഫ്‌ഐക്ക് പുരസ്‌കാരം. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടന‌ക്കുള്ള പുരസ്‌കാരം തുടർച്ചയായി നാലാം വർഷവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക്‌. ഈ വർഷം 1800 പ്രവർത്തകരാണ്‌ ആശുപത്രി രക്തബാങ്കിലേക്ക്‌ രക്തം നൽകിയത്‌. ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ‘സനേഹധമനി’ ക്യാമ്പയിനിലൂടെയാണ് നേട്ടം കൈവരിച്ചത്‌. 2020 ജൂൺ 14ന്‌ ആരംഭിച്ച ക്യാമ്പയിനിലൂടെ ദിവസവും പത്തിലധികം പ്രവർത്തകർ രക്തദാനത്തിനെത്തുന്നു.
263 മേഖലാ കമ്മിറ്റികളിലെ രക്തദാനസേനയിലെ അംഗങ്ങളാണ്‌ സന്നദ്ധരക്തദാനം നടത്തുന്നത്‌. ദിവസവും ഓരോ മേഖലാ പരിധിയിലെ പ്രവർത്തകരാണ്‌ എത്തുന്നത്‌. രക്തബാങ്കിലേക്കല്ലാതെ ചികിത്സയിലുള്ള രോഗികൾക്കായി നൂറുകണക്കിന്‌ പ്രവർത്തകർ ചോരനൽകുന്നുണ്ട്‌. ഈ എണ്ണം ഉൾപ്പെടാതെയാണിത്‌.
Advertisements
ലോക രക്തദാത ദിനത്തിൽ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മല്ലിക ഗോപിനാഥിൽനിന്ന്‌  ജില്ലാ സെക്രട്ടറി പി സി ഷൈജുവും പ്രസിഡണ്ട് എൽ ജി ലിജീഷും പുരസ്‌കാരം എറ്റുവാങ്ങി. ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ ഷെഫീഖ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ ഷാജി, ഡോ. എൻ ശശികല, ഡോ. ലക്ഷ്മി, ഡോ. ദീപ നാരായണൻ, ഡോ. അർച്ചനരാജ്, ബാലചന്ദ്രൻ, ഷീന എന്നിവർ സംസാരിച്ചു.