KOYILANDY DIARY

The Perfect News Portal

ചെഗുവേരയുടെ 95ാം ജന്മ വാർഷികദിനത്തിൽ കോഴിക്കോട് ചെസ്‌ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കോഴിക്കോട്: ചെഗുവേരയുടെ 95ാം ജന്മ വാർഷികദിനത്തിൽ കോഴിക്കോട് ചെസ്‌ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഓരോ മുന്നേറ്റവും മനസ്സിലാക്കി. കരുക്കള്‍ കരുതലോടെ നീക്കി അവര്‍ പരസ്പരം ഏറ്റുമുട്ടി. ജയപരാജയങ്ങളേക്കാള്‍ മത്സരാവേശമായിരുന്നു മുന്നിട്ടത്. ചെഗുവേരയുടെ 95ാം ജന്മ വാർഷികദിനത്തിൽ കേളുഏട്ടൻ പഠനഗവേഷണകേന്ദ്രവും കോഴിക്കോട് ചെസ്‌ അസോസിയേഷനും സംഘടിപ്പിച്ച ടൂര്‍ണമെന്റ് വേറിട്ട അനുഭവമായി. ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനിൽ  ഉദ്ഘാടനംചെയ്തു. ടി പി ദാസൻ അധ്യക്ഷനായി. എം ഗിരീഷ്, പി നിഖിൽ, പ്രേംചന്ദ് തുടങ്ങിയവർ സംസാരിച്ചു. ഒ. രാജഗോപാൽ സ്വാഗതവും ടി. അതുൽ നന്ദിയും പറഞ്ഞു.
ക്യൂബൻ ഐക്യദാർഢ്യ ക്യാമ്പയിനും സമ്മാനദാനവും  സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി  നിർവഹിച്ചു. ചെ​ഗുവേരയും ചെസും തമ്മില്‍ വലിയ ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച രീതിയില്‍ ചെസ് കളിക്കുമായിരുന്നു. ലോകപ്രശസ്തരായ ചെസ് കളിക്കാരോടൊപ്പം അദ്ദേഹം മാറ്റുരച്ചിട്ടുണ്ട്. ഇത്തരം ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത് ചെറു പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും പറഞ്ഞു. കെ. ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. മുൻ ദേശീയ ചെസ് താരം ഡോ. നിജി സംസാരിച്ചു. ടി അതുൽ സ്വാഗതവും സിനാൻ ഉമ്മർ നന്ദിയും പറഞ്ഞു.
Advertisements
വിവിധ വിഭാഗങ്ങളിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനം നേടിയവർ ക്രമത്തിൽ
അണ്ടർ 10 ഓപ്പൺ: ഇഷാൻ പൊതുവാൾ, നിഥിക്‌ സാർഥക്‌, ഇലൻ ഫായിസ്.‌ അണ്ടർ 10 പെൺകുട്ടികൾ: കെ ലക്ഷ്‌മി, ഇ. ഷഹ്‌മാൻ ഷെറിൻ, പാർവതി രജിൻ. അണ്ടർ 15 ഓപ്പൺ: വി എസ്‌ അഭിനവ്‌ രാജ്‌, അനന്ത നാരായണൻ, ഇ യു അഹസ്.‌ അണ്ടർ 15 പെൺകുട്ടികൾ: എംഎസ്‌ അനുഷ, അൻവിത ആർ പ്രവീൺ, കെ എൻ ഹൃത്വിക. അണ്ടർ 19 ഓപ്പൺ: എം എസ്‌ ആബേൽ, ലക്ഷിത്‌ ബി സേല്യൻ, ആർ സംഗീത്‌ കൃഷ്‌ണൻ.