KOYILANDY DIARY

The Perfect News Portal

ഭാരതീയ മത്സ്യപ്രവർത്തക സംഘം കൊയിലാണ്ടി താലൂക്ക് സമ്മേളനം ചെറിയമങ്ങാട് സഹകരണ സംഘം ഹാളിൽ വെച്ച് നടന്നു

കൊയിലാണ്ടി: ഭാരതീയ മത്സ്യപ്രവർത്തക സംഘം കൊയിലാണ്ടി താലൂക്ക് സമ്മേളനം ചെറിയമങ്ങാട് സഹകരണ സംഘം ഹാളിൽ വെച്ച് നടന്നു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സതി ബാലൻ പയ്യോളി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഭാരതീയ മത്സ്യ പ്രവർത്തസംഘം കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് കെ. പി. മണി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ. രാമൻ സംസാരിച്ചു.
താലൂക്ക് സെക്രട്ടറി ഷിംജി അവതരിപ്പിച്ചു. മത്സ്യപ്രവർത്തക സംഘം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് പയ്യോളി സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് വിനായകൻ കണ്ണൻകടവിനെ തെരഞ്ഞെടുത്തു.
1)വൈ. പ്രസിഡണ്ട് സച്ചിദാനന്ദൻ വിരുന്നുകണ്ടി.
2)വൈ. പ്രസിഡണ്ട് കെ.പി. മണി കൊയിലാണ്ടി, മിനി വിരുന്നുകണ്ടി.
ജനറൽ സെക്രട്ടറി ഷിംജി.
Advertisements
1)സെക്രട്ടറി രമ്യ പാറക്കൽത്താഴെ, രാജേഷ് പാറക്കൽത്താഴെ, സനൽ കുമാർ വലിയമങ്ങാട്.
ഖജാൻജി അനിൽ കുമാർ കൊയിലാണ്ടി.
അംഗങ്ങൾ
1) പ്രജോഷ് പയ്യോളി.
2) പി.കെ.ഷിജു, ചെറിയാമങ്ങാട്.
3) ഷൈജു ഏഴുകുടിക്കൽ.
4) കെ.പി.പ്രസാദ് കൊയിലാണ്ടി. തുടങ്ങിയവരെ തെരഞ്ഞെടുത്തു.