ജീവൻ പകുത്തു നൽകി ബാലകൃഷ്ണൻ യാത്രയായി

കൊയിലാണ്ടി താലൂക്ക് ആശുപത്രി നഴ്സിംഗ് അസിസ്റ്റന്‍റ് കെ. പിബാലകൃഷ്ണൻ (55) നിര്യാതനായി. കാവുന്തറ സ്വദേശിയായ ബാലകൃഷ്ണൻ ഹൃദയാഘത്തെ തുടർന്ന് മാരണപ്പെടുകയായിരുന്നു. IQRA ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യ സംഭവിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടമാര്‍ അറിയിച്ചതിനെ തുടന്ന് അദ്ധേഹത്തിന്‍റെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. ഇതിന് ബാലകൃഷ്ണന്‍ മുമ്പ് താല്‍പ്പര്യം അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ വൃക്കയും കരളും ദാനം നൽകുകയായിരുന്നു. അച്ഛന്‍: പരേതനായ അരുമ, അമ്മ: അരിയേയി, ഭാര്യ സജിനി, മക്കൾ: വൈശാഖ്, സാന്ദ്ര. സഹോദരങ്ങൾ: ആണ്ടി, ഗംഗൻ, മീനാക്ഷി, നാരായണി.
