KOYILANDY DIARY

The Perfect News Portal

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന മ്യൂറൽ പെയിൻ്റിങ്ങ് സീരീസ് നാടിന് സമര്‍പ്പിച്ചു

പയ്യോളി: വരമുഖി വനിതാ ആർട്ടിസ്റ്റ് കമ്യൂണിലെ കലാകാരികൾ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന മ്യൂറൽ പെയിൻ്റിങ്ങ് സീരീസ്  നിടിന് സമർപ്പിച്ചു. കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതു തലമുറക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചും പഴയ തലമുറയുടെ ത്യാഗത്തെക്കുറിച്ചും അറിവ് പകരാൻ വരമുഖിയുടെ ശ്രദ്ധേയമായ ഈ രചനകൾക്ക് കഴിയുമെന്നതിൽ സംശയമില്ല. എം.എല്‍.എ പറഞ്ഞു.

പയ്യോളി അങ്ങാടി, കൊയപ്പള്ളി തറവാട് ട്രസ്റ്റ് പുതുക്കിപ്പണിത നാലുകെട്ടിൻ്റെ ഒന്നാം നില ഹാളിൽ നടന്ന പരിപാടി ട്രസ്റ്റ് വൈസ് പ്രസിഡണ്ട് വിജയൻ കൈനടത്ത് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ചിത്രകാരനുമായ മധുശങ്കർ മീനാക്ഷി മുഖ്യാഥിതിയായി. ബാലഗോപാൽ പുതുക്കുടി, ശ്രീനിവാസൻ കൊടക്കാട്, ധനഞ്ജയൻ കൂത്തടുത്ത്, എ.കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.