ബാലസഭ കുട്ടികൾക്കുള്ള സ്വാതന്ത്ര ദിന പ്രശ്നോത്തരി സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള സ്വാതന്ത്ര ദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം. പ്രമോദ് അധ്യക്ഷത വഹിച്ചു. നോർത്ത് സൗത്ത് CDS കളിൽ ADS തലങ്ങളിലെ മത്സര വിജയികളാണ് CDS തല മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് സമ്മാനങ്ങളും എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കൗൺസിലർ എൻ.ടി. രാജീവൻ ബാലസഭ ആർപി മാരായ കെ.വി. സന്തോഷ് കെ.ടി ഫാത്തിമ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഉപസമിതി കൺവീനർമാർ ശ്രീകല, രേഖ ഷീജ, ശാലിനി, ജ്യോതി, എന്നിവർ പങ്കെടുത്തു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ നന്ദിയും പറഞ്ഞു.

