KOYILANDY DIARY

The Perfect News Portal

ചാലാടിൽ കവർച്ച സംഘത്തിൻ്റെ ആക്രമണം. ദമ്പതികൾക്കും മകനും പരിക്ക്

കണ്ണൂർ: ചാലാടിൽ കവർച്ച സംഘത്തിൻ്റെ ആക്രമണം. ദമ്പതികൾക്കും മകനും പരിക്ക്. കിഷോർ, ഭാര്യ ലിനി, മകൻ അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. മാലപൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം തടയുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്. മൂന്നം​ഗ സംഘമാണ് കുടുംബത്തെ ആക്രമിച്ചത്. 

വീടിൻ്റെ പുറകുവശത്തുള്ള വാതിലിലൂടെ മോഷ്ടാക്കൾ അകത്ത് കയറുകയായിരുന്നു. ലിനിയുടെ മാല പൊട്ടിക്കാനുള്ള അക്രമികളുടെ ശ്രമം തടയുന്നതിനിടയിലാണ്  കിഷോറിനും മകൻ അഖിലിനും നേരെ ആക്രമണമുണ്ടായത്. വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ആക്രമണശേഷം മൂന്നം​ഗ സംഘം കടന്നുകളഞ്ഞു.