KOYILANDY DIARY.COM

The Perfect News Portal

ഏഷ്യൻ ഗെയിംസ്; പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്

ഇതിഹാസതാരം പി. ടി. ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡിനൊപ്പമെത്തി ഫൈനലിലേക്ക് യോഗ്യത നേടി. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി ഉഷ സ്ഥാപിച്ച 55.42 സെക്കൻഡിൻറെ ദേശീയ റെക്കോർഡിനൊപ്പമാണ് വിത്യ എത്തിയത്.

ആദ്യ ഹീറ്റ്‌സിൽ ബഹ്‌റൈനിൻറെ ജമാൽ അമീനത്ത് ഒലുവാസുൻ യൂസഫിനെ പിന്നിലാക്കികൊണ്ടാണ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ 24 കാരി ഒന്നാമതെത്തിയത്. നാളെ പുലര്‍ച്ചെ 4.50 ന് ഈയിനത്തില്‍ വിത്യ ഫൈനലിന് ഇറങ്ങുന്നുണ്ട്. ഹീറ്റ് 2 വിൽ 55.17 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഒലുവാക്കേമി മുജിദത്ത് അഡെക്കോയയാണ് ഫൈനലിൽ വിത്യ നേരിടുക.

Share news