KOYILANDY DIARY.COM

The Perfect News Portal

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിയായി ശക്തിപ്പെടുന്നു; എം വി ഗോവിന്ദൻ

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിയായി ശക്തിപ്പെടുന്നുവെന്ന് സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. മതനിരപേക്ഷ നിലപാടില്‍ അതിന്റെ നേതാക്കളെ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ആരാണ് എപ്പോഴാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത് എന്നത് പറയുവാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും എം വി ഗോവിന്ദന്‍  പറഞ്ഞു.

ബിജെപിയിലേക്ക് പോകാനുള്ള സാധ്യത നിഷേധിക്കാത്ത ആളാണ് കെപിസിസി പ്രസിഡണ്ട്. ഇതുമായിക്കൂട്ടി ചേര്‍ത്ത് വായിക്കാന്‍ കഴിയുന്ന പ്രസ്താവനകളാണ് കെ മുരളീധരന്റെയും എന്‍ കെ പ്രേമചന്ദ്രന്റെയും. നരേന്ദ്രമോദി ഇവിടെ രണ്ടക്ക സീറ്റ് കിട്ടുമെന്ന് പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും കൃത്യമായി മനസ്സിലായിലെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Share news