ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ബാലസഭ ആർ.പി മാർക്ക് ദ്വിദിന ട്രെയിനിങ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സിഡിഎസ് ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ബാലസഭ ആർ.പി മാർക്ക് ദ്വിദിന ട്രെയിനിങ് സംഘടിപ്പിച്ചു. മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ വിദ്യാർത്ഥികളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാന മിഷൻ തീരുമാന പ്രകാരമാണ് കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സിഡിഎസ്, ബാലസഭകളിലൂടെ ആരംഭിക്കുന്ന ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ബാലസഭ ആർ.പി മാർക്കുള്ള ദ്വിദിന ട്രെയിനിങ് സംഘടിപ്പിച്ചത്.

നഗരസഭാ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ. കെ അധ്യക്ഷയായി. കെ വി സന്തോഷ്, കെ. മധു എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതം പറഞ്ഞു.

