അരങ്ങ് – 2024 കൊയിലാണ്ടി ക്ലസ്റ്റർ കലോത്സവത്തിന് തുടക്കമായി

അരങ്ങ് – 2024 കൊയിലാണ്ടി ക്ലസ്റ്റർ, കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലോത്സവത്തിന് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. മെയ് 27, 28, 29 തീയ്യതികളിയായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ഗായകൻ താജുദ്ധീൻ വടകര തിരി തെളിയിച്ചുകൊണ്ട് നിർവഹിച്ചു. കോഴിക്കോട് ജില്ലാമിഷൻ കോർഡിനേറ്റർ ആർ സിന്ധു അധ്യക്ഷത വഹിച്ചു.

പയ്യോളി നഗരസഭ മെമ്പർ സെക്രട്ടറി പ്രജീഷ്, തിക്കോടി സി ഡി എസ്സ് ചെയർപേഴ്സൺ പുഷ്പ, മൂടാടി സി ഡി എസ്സ് ചെയർപേഴ്സൺ ശ്രീലത, കൂത്താളി സി ഡി എസ്സ് ചെയർപേഴ്സൺ സരള എന്നിവർ സംസാരിച്ചു. മെയ് 28 ന് നടന്ന മത്സര പരിപാടികളായ തിരുവാതിര, ഒപ്പന, നാടോടി നൃത്തം, ഭാരതനാട്യം, മോഹിനിയാട്ടം കിച്ചിപ്പുടി,സംഘ നൃത്തം, ലളിത ഗാനം, കവിത പാരായണം തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേരി.


വിവിധ പരിപാടികളിലായി 163 ഓക്ക്സിലറി, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ പയ്യോളി സി ഡി എസ്സ് ചെയർപേഴ്സൺ രമ്യ പി പി സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അനഘ നന്ദിയും പറഞ്ഞു.

